അതിജീവനത്തിനായി ചെറുവനങ്ങള്‍ സൃഷ്ടിച്ച് പച്ചത്തുരുത്ത് പദ്ധതി

ചാത്തമംഗലം: നശിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെ തിരികെ പിടിക്കുവാനും പ്രകൃതിയെയും ആവാസവ്യവസ്ഥയെയും വീണ്ടെടുക്കുവാനുമായി ചെറുവനങ്ങള്‍ സൃഷ്ടിച്ച് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം. അറുപതോളം വ്യത്യസ്ത ഇനം തൈകള്‍ നട്ടുപിടിപ്പിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഹരിതകേരളം മിഷന്റെയും കെ.എം.സി.ടി. പോളി ടെക്‌നിക്ക് കോളേജ് എന്‍.സി.സി. യൂണിറ്റിന്റെയും സംയുകതാഭിമുഖ്യത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ സി.ഉദയന്‍, ഹരിത കേരളം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രകാശ് എന്നിവര്‍ ചേര്‍ന്ന് തൈ നടല്‍ കര്‍മ്മം നിര്‍വഹിച്ചു.

എന്‍.സി.സി ഓഫീസര്‍ ലഫ്റ്റണന്റ് സി.എസ് അമല്‍ജിത്തിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് കോളേജില്‍ ഈ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍, ജലസംരക്ഷണം, തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ
പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ച ജില്ലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമെന്ന ഖ്യാതിയും കെ.എം.സി.ടി പോളി ടെക്‌നിക്ക് കോളേജിന് സ്വന്തമായി. പദ്ധതി സാക്ഷാത്കരിക്കാന്‍ മുന്നോട്ടുവന്ന കോളേജിലെ 30 കേരള ബറ്റാലിയന്‍ എന്‍.സി.സി കോഴിക്കോട് യൂണിറ്റിലെ 60 ഓളം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് 15 സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്. സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ചെറുവനങ്ങള്‍ കാര്‍ബണ്‍ കാലവറകളായി മാറുകയും സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കുകയും ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുകയും ചെയ്യുന്നതുള്‍പ്പെടെ നിരവധി പാരിസ്ഥിതിക നേട്ടങ്ങള്‍ പ്രധാനം ചെയ്യുന്നതാണ്. പച്ചത്തുരുത്ത് നിര്‍മാണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ സി.ഉദയന്‍ സംസാരിച്ചു. ഹരിത കേരളം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് പച്ചത്തുരുത്ത് പരിപാലനത്തെയും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പി.ജിതേവ് പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. ഹരിതകേരളം മിഷന്‍ ആര്‍.പി മാരായ രാജേഷ്.എ, ഉനൈസ് എം.എ. സിനി. പി.എം, എന്‍. സി. സി കേഡറ്റുകളയാ വിഷ്ണു സ,ഉണ്ണിമായ, വിഷ്ണുപ്രഭ എന്നിവര്‍ പങ്കെടുത്തു.

Related Articles