Section

malabari-logo-mobile

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി

HIGHLIGHTS : മലപ്പുറം: വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 രോഗം ഭേദമായി രണ്ട് പേര്‍ ഇന്ന് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. പ...

മലപ്പുറം: വിദഗ്ധ ചികിത്സക്ക് ശേഷം കോവിഡ് 19 രോഗം ഭേദമായി രണ്ട് പേര്‍ ഇന്ന് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. പുലാമന്തോള്‍ കുരുവമ്പലം സ്വദേശി അബ്ദുല്‍ നാസര്‍ (42), മാറഞ്ചേരി പനമ്പാട് സ്വദേശി തെക്കേത്തറ ഗോപി (50) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും. രോഗമുക്തി നേടിയതില്‍ ആരോഗ്യപ്രവര്‍ത്തകരോടും സര്‍ക്കാരിനോടും നന്ദിയും കടപ്പാടും അറിയിച്ചാണ് അബ്ദുല്‍ നാസറും ഗോപിയും ആശുപത്രിയില്‍ നിന്ന് യാത്രയായത്.

മെയ് ഏഴിന് ദുബായില്‍ നിന്നെത്തിയ പ്രത്യേക വിമാനത്തിലാണ് പുലാമന്തോള്‍ കുരുവമ്പലം സ്വദേശി അബ്ദുല്‍ നാസര്‍ തിരിച്ചെത്തിയിരുന്നത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 12ന് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മാറഞ്ചേരി പനമ്പാട് സ്വദേശി തെക്കേത്തറ ഗോപി മെയ് ഏഴിനാണ് പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് എത്തിയത്. മെയ് 13ന് ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

മഞ്ചേരി മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക് ജോബ്, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു, ആര്‍.എം.ഒമാരായ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. ജലീല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി വിശ്വജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ യാത്രയാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!