മലപ്പുറം; ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരായരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിലും രോഗവ്യാപനം കുറക്കാന്‍ ജനകീയ ഇടപെടല്‍ അനിവാര്യമാണ്. ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
178 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 21 പേര്‍ക്ക് ഉറവിടമറിയാതെയും 157 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ ഇപ്പോള്‍ 42,406 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ 100 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 4,181 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
സമ്പർക്കത്തിലൂടെ രോഗബാധ സ്വീകരിച്ചവർ
ആതവനാട് സ്വദേശികളായ ഏഴു പേർ,ആലങ്കോട് സ്വദേശികളായ ആറുപേർ, അമരമ്പലം സ്വദേശികളായ രണ്ടുപേർ ,അമ്പലപ്പുഴ സ്വദേശി , ആനക്കയം സ്വദേശി ,അരിപ്ര സ്വദേശി, ചാലിയാർ സ്വദേശികളായ രണ്ടുപേർ, ചേലേമ്പ്ര സ്വദേശി, എടക്കര 2 പേര്, എടപ്പാൾ 7 പേര്, കാലടി 2 പേർ, കല്പകഞ്ചേരി 3 പേർ, കണ്ണമംഗലം, കപ്പൂർ ഓരോരുത്തർ കാരത്തൂർ 2 പേർ, കരുളായി 8 പേർ, കൊല്ലം ഒരാൾ, കൊണ്ടോട്ടി 2 പേർ, കൂടിലങ്ങാടി 2 പേർ, കോട്ടക്കൽ 7 പേർ കുറ്റിപ്പുറം 2 പേർ, കുഴിമണ്ണ ,മലപ്പുറം, മമ്പാട് ഓരോരുത്തർ, മംഗലം 2 പേർ, മങ്കട 2 പേർ, മാറക്കാര ഒരാൾ, മോങ്ങം 2 , മോറയൂർ 1, മുന്നിയൂർ 3,നന്നമ്പറ 1, നിലമ്പൂർ 5,നിറമരുതൂർ 1,ഊരകം 1, പൈൻകണ്ണൂർ1,പാണ്ടിക്കാട് 1,പരപ്പനങ്ങാടി 9,പെരിന്തൽമണ്ണ 2,പെരുവള്ളൂർ 1പോത്തുകൽ1, പുളിക്കൽ 1, പുല്പറ്റ 1, തനാളൂർ 3, താനൂർ 11 ,തവനൂർ 2, താഴെക്കോട് 1, തേഞ്ഞിപ്പലം 3, തൂത 1, തിരുനാവായ 1, തിരൂർ 4,തിരൂരങ്ങാടി 2,തൃപ്രങ്ങോട് 3, ഉള്ളണം 1, വളാഞ്ചേരി 3,വളവന്നൂർ 4, വാണിയമ്പലം 4, വാഴയൂർ 1, വഴിക്കടവ് 2, വെട്ടം 1, വെട്ടത്തൂർ 1, വണ്ടൂർ 1, കോവൂർ 1, കൊണ്ടോട്ടി 1, പരപ്പനങ്ങാടി 1, പുതിയ കടപ്പുറം2 സ്ഥലം ലഭ്യമല്ലാത്തത് 1
ഉറവിടം അറിയാത്ത രോഗബാധ സ്ഥിരീകരിച്ചത്
എആർ നഗർ സ്വദേശി, എടക്കര സ്വദേശി ,കരുളായി സ്വദേശി ,കീഴാറ്റൂർ സ്വദേശി ,മഞ്ചേരി സ്വദേശി, നന്നമ്പറ സ്വദേശി, പെരുവള്ളൂർ സ്വദേശി ,താനൂർ സ്വദേശി, തിരൂരങ്ങാടി സ്വദേശി, തിരൂരങ്ങാടി സ്വദേശി ,ഊരകം സ്വദേശി ,വഴിക്കടവ് സ്വദേശികളായ രണ്ടുപേർ വണ്ടൂർ
രോഗ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ
പെരിന്തൽമണ്ണ സ്വദേശി 35 വയസ്സ്, വണ്ടൂർ സ്വദേശി 22 വയസ്സ് ,വേങ്ങര സ്വദേശി 26 വയസ്സ്, പുഴക്കട്ടിരി സ്വദേശി 33 വയസ്സ് ,പൊന്നാനി സ്വദേശി 50 വയസ്സ്, പോതുകൽ സ്വദേശി 24 വയസ്സ് ,മമ്പാട് സ്വദേശി 25 വയസ്,
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഇതര രാജ്യങ്ങളിൽ നിന്നു വന്നവർ
താനൂർ സ്വദേശി 57 വയസ്സ് , ചുങ്കത്തറ സ്വദേശി 60 വയസ്സ്, മഞ്ചേരി സ്വദേശി 36 വയസ്സ്
ഇതര സംസ്ഥാനത്ത് നിന്ന് വന്നവർ
നിലമ്പൂർ സ്വദേശി 38 വയസ്സ്,താനൂർ സ്വദേശി 50 വയസ്സ്, കൂട്ടിലങ്ങാടി സ്വദേശി 29 വയസ്സ്, നന്നംബ്ര സ്വദേശി 28 വയസ്സ് ,പുറത്തൂർ സ്വദേശി 32 വയസ്
നിരീക്ഷണത്തിലുള്ളത് 42,406 പേര്‍
42,406 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,046 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 335 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,711 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 1,716 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.




