ബിരിയാണി രുചി മാറും മുമ്പ് നഗരസഭക്ക് ഒന്നാം സ്ഥാനം നഷ്ടമായി

tirurangadi municipality lost first place

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: വാര്‍ഷിക പദ്ധതിയുടെ ഫണ്ട് വിനിയോഗത്തില്‍ തിരൂരങ്ങാടി നഗരസഭക്ക് ഒന്നാം സ്ഥാനമില്ല.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ആഘോഷം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്.

സാധാരണ സമ്പത്തിക വര്‍ഷം അവസാനിക്കുന്ന മുറക്കാണ് റാങ്ക് നിര്‍ണ്ണയിക്കാറുള്ളത്. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ അപ്രതീക്ഷിതമായി വന്ന ഒന്നാം സ്ഥാനം തിരൂരങ്ങാടി നഗരസഭ നന്നായി ആഘോഷിച്ചിരുന്നു. അനുമോദന ചടങ്ങും ബിരിയാണി വിരുന്നും ആഘോഷത്തിന്റെ ഭാഗമായി നടന്നു. എന്നാല്‍ രണ്ട് ദിവസത്തിനകം ഒന്നാം സ്ഥാനം നഷ്ടമാകുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോള്‍ കോതമംഗലം, പട്ടാമ്പി നഗരസഭകളാണ് ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്.

പദ്ധതി വിഹിതത്തിന്റെ 28 ശതമാനത്തില്‍ താഴെ ചിലവഴിച്ചതിനാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെന്ന പേരില്‍ തിരൂരങ്ങാടി നഗരസഭ ആഘോഷം സംഘടിപ്പിച്ചത്. അതിനെതിരെ അന്ന് തന്നെ പരിഹാസ്യ സ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •