തിരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരൂര്‍: തിരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ പാറശ്ശേരി അക്കരക്കളത്തില്‍ സുനില്‍(50) ആണ് അറസ്റ്റിലായത്. പോസ്‌ക്കോ നിയമ പ്രകാരമാണ് പ്രതിയ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഓട്ടോയില്‍ സ്‌കൂളിലേക്ക് പോയിരുന്ന പന്ത്രണ്ട് വയസിന് താഴെയുള്ള മൂന്ന് കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Share news
error: Content is protected !!
Scroll to Top