തിരൂര്‍ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ കതിനപൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്; ഒഴിവായത് വന്‍ ദുരന്തം

തിരൂര്‍: തിരൂര്‍ തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തില്‍ കതിന പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വെടിവഴിപാടിനുള്ള കതിനയില്‍ മരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

മാങ്ങാട്ടിരി സ്വദേശി അയ്യപ്പന്‍, തൃക്കണ്ടിയൂര്‍ സ്വദേശി ശങ്കുണ്ണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ചുള്ള വെടിമരുന്ന് നിറക്കുന്നതിനിടെയാണ് അപകടം.

വിവരമറിഞ്ഞ് തിരൂര്‍ എസ്.ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പോലീസും, ആര്‍.ഡി.ഒ. മെഹറലി, തഹസില്‍ദാര്‍ സുധീഷ് എന്നിവര്‍ സ്ഥലത്തെത്തി. ഭക്തരുടെ തിരക്കുള്ള സമയത്താണ് അപകടം സംഭവിച്ചതെങ്കിലും കൂടുതല്‍ പേര്‍ തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Related Articles