സൗദിയില്‍ നിന്നെത്തിയ മലയാളി യുവാവ് ബഹ്‌റൈനില്‍ കടലില്‍ മുങ്ങി മരിച്ചു

മനാമ: സൗദിയില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പം ബഹ്‌റൈനിലെത്തിയ കോട്ടയം സ്വദേശി മിഷാല്‍ തോമസ്(37)ആണ് മരിച്ചത്.

സുഹത്തുക്കളോടൊപ്പം കടലില്‍ ബോട്ടിങ്ങിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. ബോട്ടിങ് സംഘത്തില്‍ കടുംബമുണ്ടായിരുന്നില്ല. സൗദി അറേബ്യയിലെ അല്‍കോബറിലെ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടര്‍ ആണ് മിഷാല്‍.

മിഷാലിന്റെ മാതാപിതാക്കളോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും ബഹ്‌റൈനിലുണ്ട്.
മൃതദേഹം കിങ് ഹമദ് ആശുപത്രിയില്‍ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണ്.

Related Articles