HIGHLIGHTS : Malappuram teacher who showed sexual scenes and tortured a teenager arrested
മലപ്പുറം: പതിനേഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍. ചെമ്മങ്കടവ് വലിയാട് സ്വദേശി മുഹമ്മദ് ബഷീറി (55)നെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ 2019 മുതല്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
മാനസിക സമ്മര്‍ദത്തിലായ കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടെത്തിയതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൗണ്‍സലിങ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് പീഡനവിവരം തുറന്നു പറഞ്ഞത്.

മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു