എലിമ്പാടന്‍ ഹംസ ഹാജി (79) നിര്യാതനായി

തിരൂരങ്ങാടി: മുസ്ലിം ലീഗ് നേതാവും കൊടിഞ്ഞി മഹല്ല് കാരണവരുമായ എലിമ്പാടന്‍ ഹംസ ഹാജി (79) നിര്യാതനായി. ഭാര്യ: പാത്തുമ്മ, മക്കള്‍: മുഹമ്മദ് കുട്ടി, യൂനസ്, അഷ്റഫ്, ആയിഷ, സുബൈദ, ഖദീജ, മൈമൂന, മരുമക്കള്‍: അബ്ദുറഹീം കൊടിഞ്ഞി, മജീദ് വെന്നിയൂര്‍, മുഹമ്മദ് വികെ പടി, ഷാജിദ് കുന്നുംപുറം. ഹസീന, സലീന, സഫൂറ.

കൊടിഞ്ഞി പള്ളി ജോയിന്റ് സെക്രട്ടറിയാണ്. മുസ്ലിം ലീഗ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, തിരൂരങ്ങാടി ബ്ലോക്ക് മെമ്പര്‍, അല്‍ അമീന്‍ നഗര്‍ പള്ളി, മദ്രാസ സെക്രട്ടറി എന്നി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

കബറടക്കം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി പള്ളിയില്‍നടക്കും.

Share news
error: Content is protected !!
Scroll to Top