സ്വവര്‍ഗരതി കുറ്റകരമല്ല, പാപമാണ്; മാര്‍പാപ്പ

സ്വവര്‍ഗരതി കുറ്റകരമല്ലെന്നും എന്നാല്‍ പാപമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. അസോസിയറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗാനുരാഗികള്‍ ആകുന്നത് കുറ്റമല്ല. പക്ഷേ, അത് പാപമാണ്. വിശ്വാസികള്‍ പാപത്തെയും കുറ്റകൃത്യത്തെയും തിരിച്ചറിയണമെന്ന് മാര്‍പാപ്പ പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തെ കുറ്റകരമാക്കുന്ന നിയമങ്ങളെ ക്രൈസ്തവ ബിഷപ്പുമാരും പുരോഹിതരും പിന്തുണയ്ക്കരുത്. അമ്പതിലധികം രാജ്യങ്ങളില്‍ സ്വവര്‍ഗരതി കുറ്റകരമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണ്. അതു കൊണ്ട് എല്ലാവരുടെയും അന്ത സ്സിനായാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരുടെയും അന്തസ്സ് തിരിച്ചറിയാന്‍ ബിഷപ്പുമാര്‍ മാറ്റത്തിന്റെ പ്രക്രിയക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top