നടന്‍ സിബി തോമസ് വയനാട് വിജിലന്‍സ് ഡിവൈഎസ്പി

ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനകയറ്റം. വയനാട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയിലാണ് നിയമനം. നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറാണ്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ നടന്‍ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ എസ്‌ഐയുടെ വേഷത്തില്‍ ആണ് ശ്രദ്ധേയനായത്. തുടര്‍ന്ന്, പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

പൊലീസ് കഥ പറഞ്ഞ രാജീവ് രവിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന ചിത്രത്തിന്റെ സഹ-തിരക്കഥാകൃത്തായിരുന്നു. സൂര്യ നായകനായ ‘ജയ് ഭീമി’ലും സിബി അഭിനയിച്ചിട്ടുണ്ട്. 2014, 2019, 2022 വര്‍ഷങ്ങ ളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top