ഓണ്‍ലൈന്‍,അനധികൃത തെരുവുകച്ചവടങ്ങള്‍ ഫൂട്ട്‌വെയര്‍ മേഖലയ്ക്ക് തിരിച്ചടി

മലപ്പുറം: ഫൂട്ട്‌വെയര്‍ റീട്ടെയില്‍ വ്യാപാരികളുടെ സംഗമം നടത്തുന്നു. ജനുവരി ഒന്നിന് മലപ്പുറം വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് പകല്‍ 2.30 ചേരുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ വ്യാപാരവും അനധകൃത തെരുവ് കച്ചവടങ്ങളും ഫൂട്‌വെയര്‍ റീട്ടെയില്‍ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സംഗമത്തിനൊരുങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുജീബ് റഹ്മാന്‍ പരപ്പനങ്ങാടി, എം പി നാസര്‍ പാണ്ടിക്കാട്, മുജീബ് ജുമാന, അബൂബക്കര്‍ തങ്ങള്‍ മലപ്പുറം, കെ കെ അഷറഫ് തങ്ങള്‍ വി കെ പടി, എംഎം റഷീദ് പാണ്ടിക്കാട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles