Section

malabari-logo-mobile

ഖനിക്കുളളിലെ രക്ഷാപ്രവര്‍ത്തനം പുരേഗമിക്കുന്നു

HIGHLIGHTS : ഗുവാഹത്തി: മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കി. ഇവിടെ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പുറ...

ഗുവാഹത്തി: മേഘാലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കി. ഇവിടെ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയല്‍ ആരംഭിച്ചിരിക്കുകയാണ്. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഖനിക്കുള്ളില്‍ തൊഴിലാളികളെ കാണാതായിട്ട് 16 ദിവസം പിന്നിടുമ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഖനിയിലെ വെള്ളം വറ്റിക്കുന്നതിനായുള്ള ഹൈപറുള്ള പമ്പുകള്‍ ഇന്നലെ രാത്രിയിലാണ് ഗുവാഹത്തി വിമാനത്താവളത്തില്‍ എത്തിച്ചത്.

sameeksha-malabarinews

320 അടി ആഴത്തിലുള്ള അനധികൃത ഖനിയില്‍ 15 തൊഴിലാളികളാണ് അകപ്പെട്ടുപോയിട്ടുള്ളത്. വെള്ളം നിറഞ്ഞു നില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും ഉള്ളില്‍ കയറാന്‍ സാധിച്ചിട്ടില്ല. തൊഴിലാളികള്‍ എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്നുപോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഖനി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഖനിയില്‍ തൊഴിലാളികള്‍ അകപ്പെടുന്നതിന് രണ്ട് ദിവസം മുന്‍മ്പാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!