ഖത്തറില്‍ 28 കിലോ ലഹരി മരുന്ന് പിടികൂടി

ദോഹ: 28 കിലോ ലഹരി മരുന്നുമായി രണ്ടുപേര്‍ പിടിയിലായി. കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ലഹരി മരുന്ന് പിടികൂടിയത്.

രാജ്യത്തിന്റെ വടക്ക് തീരപ്രദേശത്തോടു ചേര്‍ന്ന് കണ്ടെത്തിയ ബോട്ടില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്‌സ് ആന്‍ഡ് ബോര്‍ഡേഴ്‌സ് സെക്യൂരിറ്റി പരിശോധന നടത്തിയപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top