പുത്തനത്താണിയില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു; പ്രതി പിടിയില്‍

തിരൂര്‍: പൊന്മുണ്ടം ബൈപ്പാസ് പാറമ്മല്‍ പള്ളി റോഡില്‍ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പോലീസ് പിടികൂടി. കല്‍പ്പകഞ്ചേരി പൊന്മുണ്ടം മച്ചിങ്ങപ്പാറ സ്വദേശി താണിക്കപ്പറമ്പില്‍ വേലായുധന്റെ മകന്‍ രവി(30)യാണ് മരിച്ചത്. സംഭവത്തില്‍ തിരൂര്‍ സിസിപ്പടി
സ്വദേശി രാജേഷ് (48) പിടിയിലായി.

വ്യാഴാഴ്ച രാത്രി ഒമ്പതര മണിയോടെ സ്വന്തം ഓട്ടോറിക്ഷയ്ക്ക് സമീപം രവിയെ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവിര മറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ബന്ധുക്കളാണ് യുവാവിനെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 11 മണിയോടെ രവി മരിക്കുകയായിരുന്നു. നെഞ്ചിന്റെ വലതുഭാഗത്ത് ആഴത്തിലുള്ള മുറവാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കല്‍പ്പകഞ്ചേരി എസ് ഐ പി.എസ് മഞ്ജിത്ത് ലാലും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. അലര്‍ച്ചകേട്ട് സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ സംഭവ സ്ഥലത്തുനിന്ന് ഒരു ബൈക്ക് പോകുന്നത് കണ്ടിരുന്നു. ഇതിനെ പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

രവി വൈലത്തൂരിലാണ് ഓട്ടോ ഓടിക്കുന്നത്. അവിവാഹിതനാണ്. അമ്മ;ശാരദ. സഹോദരങ്ങള്‍: ദാസന്‍, ഷാജി, ദേവിക.

Share news
error: Content is protected !!
Scroll to Top