Section

malabari-logo-mobile

മലപ്പുറം പാസ്‌പോട്ട് ഓഫീസ് അഴിമതി; അബ്ദുള്‍ റഷീദിനെതിരെ നടപടി

HIGHLIGHTS : മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍ റഷീദിനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ ...

images (1)മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍ റഷീദിനെതിരെ തുടര്‍ നടപടി സ്വീകരിക്കാന്‍ സി ബി ഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. നിലവില്‍ ഇടുക്കി എ ആര്‍ ക്യമ്പ് അസി. കമാന്‍ഡന്റായ അബ്ദുള്‍ റഷീദിനെതിരെ സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ തുടര്‍ നടപടി എടുക്കാന്‍ സാധിക്കൂ. മലപ്പുറത്തെ ചില ട്രാവല്‍ ഏജന്റുമാര്‍ക്കെതിരെയും തെളിവ് ലഭിച്ചതായാണ് സൂചന.

 

മലപ്പുറം റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് ഓഫീസറായിരിക്കെ അബ്ദുള്‍ റഷീദ് പാസ്‌പോര്‍ട്ട് നല്‍കാന്‍ കൈക്കൂലി വാങ്ങിയിരുന്നു. കൃത്രിമം കാണിച്ചതിനാല്‍ പിടികൂടിയ പാസ്‌പോര്‍ട്ട് മടക്കി നല്‍കാനും പണം കൈപ്പറ്റിയിരുന്നു. ഏജന്റുമാരുമായി ചേര്‍ന്നാണ് ഇത്തരം അഴിമതി നടത്തിയത്. പാസ്‌പോര്‍ട്ട് ഓഫീസിലെയും, സേവാ കേന്ദ്രത്തിലെയും ജീവനക്കാരെ കേന്ദ്രീകരിച്ചും അനേ്വഷണം നടന്നിരുന്നു.

sameeksha-malabarinews

 

അഴിമതി കേസില്‍പ്പെട്ട അബ്ദുള്‍ റഷീദിനെ ഡെപ്യൂട്ടേഷന്‍ കാലാവധി തീര്‍ന്ന 2013 ആഗസ്റ്റിലാണ് നീക്കിയത്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!