Section

malabari-logo-mobile

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിന് കേന്ദ്രത്തിന്റെ അനുമതി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. കേന്ദ്ര റെയില്‍വേ വകുപ്പിന്റെ വര്‍ക്ക് പ്രോഗ്രാമില്...

പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാറിന്റെ അനുമതി. കേന്ദ്ര റെയില്‍വേ വകുപ്പിന്റെ വര്‍ക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്. നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെനാളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് മുഖേന റെയില്‍വേ മന്ത്രാലയത്തെ സമീപിച്ച് ഇപ്പോള്‍ അനുമതി നേടിയിരിക്കുന്നത്.

മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായുള്ള സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം. നെഗോസിയേഷന്‍ പര്‍ച്ചേഴ്‌സ് വഴിയാകും സ്ഥലം ഏറ്റെടുക്കുക. പദ്ധതി പൂര്‍ത്തീകരിക്കാനുള്ള പണം കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി വഹിക്കും. ഇക്കാര്യത്തെ കുറിച്ചുള്ള ഉത്തരവുകള്‍ അടുത്ത് തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

നിലവില്‍ റെയില്‍വേ മേല്‍പ്പാലം, ഒരു റെയില്‍വേ അണ്ടര്‍ബ്രിഡ്ജും പരപ്പനങ്ങാടിയിലുണ്ട്. ഇത് കൂടാതെ പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ നിര്‍മ്മച്ചിട്ടുള്ള റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടുമുണ്ട്. അപ്രോച്ച് റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയായല്‍ ഇത് ഗതാഗതത്തിന് തുറന്നുകൊടുക്കും. ചെട്ടിപ്പടി മേല്‍പ്പാലത്തിനുള്ള ഭരണാനുമതിയും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

പ്രവൃത്തി തുടങ്ങാനിരിക്കുന്ന ചിറമംഗലം റെയില്‍വേ മേല്‍പ്പാലം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തിരൂരങ്ങാടി നിയേജകമണ്ഡലത്തില്‍ റെയില്‍വേ കടന്നുപോകുന്ന ആറ് കിലോമീറ്റര്‍ ഭൂപരിധിയില്‍ മൂന്ന് മേല്‍പ്പാലങ്ങളും രണ്ട് അണ്ടര്‍ ബ്രിഡ്ജുകളുമാണ് യാഥാര്‍ത്ഥ്യമാവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!