Section

malabari-logo-mobile

ജീവനക്കാരില്ലാതെ പരപ്പനങ്ങാടി നഗര സഭ: ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ സമരം തുടങ്ങി.

HIGHLIGHTS : പരപ്പനങ്ങാടി: നാല്പത്തിയേഴ് ജീവനക്കാര്‍ വേണ്ടിടത്ത് ഗ്രാമ പഞ്ചായത്ത് ജീവനക്കാരുൾപ്പടെ  പതിനാല് പേര്‍  ഔദോഗിക ഭാരം ചുമക്കുന്ന പരപ്പനങ്ങാടി യിലെ ഉദ്യ...

പരപ്പനങ്ങാടി: നാല്പത്തിയേഴ് ജീവനക്കാര്‍ വേണ്ടിടത്ത് ഗ്രാമ പഞ്ചായത്ത് ജീവനക്കാരുൾപ്പടെ  പതിനാല് പേര്‍  ഔദോഗിക ഭാരം ചുമക്കുന്ന പരപ്പനങ്ങാടി യിലെ ഉദ്യാഗസ്ഥ പ്രതിസന്ധി ഭരണ പ്രതിപക്ഷ ഭിന്നത രൂക്ഷമാക്കി.നഗരസഭയിലെ ദൈനം ദിന നടപടി ക്രമങ്ങൾ സ്തംഭിക്കുന്നതും ഭരണ സമിതി എടുക്കുന്ന തീരുമാനങ്ങൾ പോലും നടപ്പിലാകാതെ പോകുന്നതും യു ഡി എഫ് ഭരണസമിതിയുടെ പിടിപ്പ് കേടുമൂലമാണന്നാരോപിച്ച് ഇടതു ജനകീയ മുന്നണി പ്രവർത്തകർ നഗരസഭ കവാടത്തിനു മുന്നിൽ ഏകദിന പകൽ സമരം നടത്തി .

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യാക്കൂബ് കെ ആലുങ്ങൽ ഉൽഘാടനം ചെയ്തു. പ്രഫ: ഇ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.   എസ് എസി എസ് ടി കേരള അപ്പക്സ് ബോഡി ചെയർമാൻ പാലക്കണ്ടി വേലായുധൻ, നഗരസഭ പ്രതിപക്ഷ നേതാവ് ദേവൻ ആലുങ്ങൽ , സി പി എം ഏരിയ കമ്മറ്റി അംഗം ടി കാർത്തികേയൻ,ഐൻ എൽ മണ്ഡലം അദ്ധ്യക്ഷൻ സെയ്തുമുഹമദ് തേനത്ത് , സി പി ഐ നേതാവ് ഗിരീഷ് തോട്ടത്തിൽ, നഗര സഭ കൗൺസിലർ മാരായ  കെ.സി നാസർ, ഹനീഫ കൊടപ്പാളി , കെ. പി. എം കോയ, ബിന്ദു ജയചന്ദ്രൻ ,  ശീബ, നൗഫൽ ഇല്യൻ, നഗരസഭ സ്ഥിര സമിതി അദ്ധ്യക്ഷ ഭവ്യ രാജ്, കെ. സി. അലിക്കുട്ടി, പഞ്ചാര ശർഫു, സി ഐ ടി യു നേതാവ് സമീർ കന്യകത്ത്, അഡ്വ പി. കോയ മോൻ, ജനകീയ മുന്നണി തീരദേശ ചാപ്റ്റർ അദ്ധ്യക്ഷൻ തലക്കലകത്ത് സെയ്തലവി തുടങ്ങിയവർ സംബന്ധിച്ചു.

sameeksha-malabarinews

കേരള സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്  ധർണാ സമാപന സംഗമം ഉൽഘാടനം ചെയ്തു. കൗൺസിലർ അശറഫ് ശിഫ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

അധികാരികളുടെ പിടിപ്പുകേടിനും ഭരണപരാജയത്തിനും വികസന സ്തംഭനത്തിനുമെതിരെ പ്രതിപക്ഷം നഗരസഭക്ക് മുന്നിൽ സമരമിരുന്നപ്പോൾ ഇതിനെല്ലാം ഉത്തരവാദി ആവശ്യത്തിന് നിയമനം നടത്താത്ത സർക്കാരാണെന്ന് ആരോപിച്ച് ഭരണപക്ഷം വെള്ളിയാഴ്ച കോഴിക്കോട്ടെ നഗരകാര്യ റീജിണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ മറിയിച്ചു.   ജീവനക്കാരില്ലാത്തതുകൊണ്ട്ഭരണ സ്തംഭനംനേരിടുകയും ജനങ്ങള്‍ക്ക് പ്രയാസം നേരിടുകയും ചെയ്യന്ന അവസ്ഥ നിവേദനത്തിലൂടെ പലതവണ അധികാരികളെ  അറിയിച്ചിട്ടും ഫലമില്ലാത്തതിനാലാണ് ചെയർപേഴ്സൺ തന്നെ  സർക്കാർ ഓഫീസിനു മുന്നിൽസമരത്തിനിറങ്ങേണ്ടി വന്നതെന്ന് യുഡിഎഫ്നേ താക്കൾ അറിയിച്ചു.

നഗരസഭാധ്യക്ഷ നേരിട്ട് വകുപ്പ് മന്ത്രിയെ കണ്ട്സങ്കടം ബോധിപ്പിച്ചിട്ടും ഫലമുണ്ടായില്ലന്നും .നിവേദനം നല്‍കിനാട്ടില്‍ തിരിച്ചെത്തുന്നതിന് മുമ്പ് രണ്ട്മുതിര്‍ന്ന ജീവനക്കാരെ കൂടി സ്ഥലംമാറ്റുകയാണുണ്ടായതെന്നും യു ഡി എഫ് കൗൺസിലർമാർ വിശദമാക്കി. ജീവനക്കാരുടെ കുറവ് കാരണം വന്‍ നഷ്ടങ്ങളാണ്‌ നഗരസഭാക്കുണ്ടാകുന്നത്.പുതിയ കെട്ടിടങ്ങള്‍ക്ക് നമ്പറിടാനും നികുതി ചുമത്താനും കഴിയാത്തതാണിതിനു കാരണം. യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭയുടെ ഭരണം പരാജയമാണെന്ന പ്രചാരണത്തിനാണ് എൽ ഡി എഫ് സമരാഭാസങ്ങളെന്നും ഇവർ കുറ്റപ്പെടുത്തി. നഗര സഭ അദ്ധ്വക്ഷയുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ നഗരവികസന വകുപ്പ് റീജ്യണല്‍ ജോയന്‍റ് ഡയരക്ടരുടെകാര്യാലയത്തിലേക്ക്  നടത്തിയ മാർച്ച് മായീന്‍ഹാജി ഉദ്ഘാടനം ചെയ്തു.പി.പോക്കര്‍, ജമീലടീച്ചര്‍,ഉമ്മര്‍ ഒട്ടുമ്മല്‍,പി.ഒ.സലാം,എം.സിദ്ധാര്‍ഥന്‍,പുനത്തില്‍ രവി,സി.അബ്ദുറഹിമാന്‍കുട്ടി,എച് ച്.ഹനീഫ,അഡ്വ:കെ.കെ.സൈതലവി എന്നിവർ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!