പരപ്പനങ്ങാടിയിലെ മുസ്ലിംലീഗ്,ട്രോമാകെയര്‍ പ്രവര്‍ത്തകന്‍ മുനീസ് നിര്യാതനായി

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ്‌കുട്ടിയുടെ മകൻ മുനീസ് (34)നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് ചെട്ടിപ്പടിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

മാതാവ്:ബീപാത്തു. ഭാര്യ:സാബിറ പാലത്തിങ്ങൽ. മക്കൾ: ഇഷാനാതെസ്നി( ആനപ്പടി, കേരള ഇംഗ്ളീഷ് മീഡിയം സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി), അഹമ്മദ് ഇഹ്‌സാൻ. സഹോദരങ്ങൾ: അബ്ദുൽമജീദ്, ഫൈസൽ(ഖുവൈത്ത്), അയ്യൂബ്(ഖുവൈത്ത്), നൗഷാദ് ചെട്ടിപ്പടി(എസ് കെ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ), റിയാസ്, മഹബൂബി. ഖബറടക്കം നാളെ(ബുധൻ) രാവിലെ 10ന് ആലുങ്ങബീച്ച് ശൈഖിന്റെ പള്ളി ഖബർസ്ഥാനിൽ.
മുസ്ലിംലീഗ് പ്രദേശിക നേതാവായ മുനീസ് ട്രോമാകെയറിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞമാസം കോഴിക്കോട് നഗരത്തില്‍വെച്ച് ഒരു വാഹനാപകടമുണ്ടായപ്പോള്‍ രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടന്ന യുവതിക്ക് തന്റെ ഉടുവസ്ത്രമഴിച്ച് പുതപ്പിച്ചത് ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ട്രോമാകെയര്‍ പ്രവര്‍ത്തകനായ മുനീസ് അഹോരാത്രം നടത്തിയ പ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Related Articles