പരപ്പനങ്ങാടി പിഎച്ച്‌സിയില്‍ ചികിത്സയ്‌ക്കിടെ ഡോക്ടര്‍ക്ക്‌ സുഖമില്ലാതായത്‌ ബഹളത്തിനിടയാക്കി

Untitled-1 copyപരപ്പനങ്ങാടി: രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടര്‍ക്ക്‌ സുഖമില്ലാതായത്‌ ബഹളത്തിനിടയാക്കി. പരപ്പനങ്ങാടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ക്കാണ്‌ ജോലിക്കിടെ തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടത്‌. ഇതോടെ ചികിത്സയ്‌ക്കായി ഇവിടെ എത്തിയ നൂറുകണക്കിനാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഇതെ തുടര്‍ന്ന്‌ 12 മണിയോടെ നെടുവ ആരോഗ്യ കേന്ദ്ര്‌ം മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചതോടെയാണ്‌ പ്രശ്‌നത്തിന്‌ പരിഹാരമായത്‌. ദിവസവും നൂറുകണക്കിന്‌ രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആകെ രണ്ട്‌ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്‌. ഇവരില്‍ ഒരാള്‍ അവധിയിലും മറ്റൊരാള്‍ക്ക്‌ സുഖമില്ലാതായതും രോഗികളെ ഏറെ വലച്ചു.

ഇതിനിടെ വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍കരോട്‌ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ മോശമായി പെരുമാറിയത്‌ ബഹളത്തിനിടയാക്കി. സംഭവ മറിഞ്ഞ്‌ സ്ഥലത്തെത്തിയ നഗരസഭാ കൗണ്‍സിലര്‍ മാരായ ഉസ്‌മാന്‍, ഇല്ലിയന്‍ നൗഫല്‍ എന്നിവര്‍ ഇടപെട്ടതോടെയാണ്‌ രംഗം ശാന്തമായത്‌.

Related Articles