പരപ്പനങ്ങാടിയില്‍ തെരുവിലുറങ്ങി പ്രതിഷേധം

പരപ്പനങ്ങാടി: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഷഹിന്‍ ബാഗടക്കമുള്ള സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പരപ്പനാട് ബഹുസ്വര പരിവാര്‍ പ്രവര്‍ത്തകര്‍ തെരുവിലുറങ്ങി പ്രതിഷേധിച്ചു.

യു.വി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. പി. ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി ഗണേശ് വടേരി മുഖ്യ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി, കെ. എന്‍ എം മര്‍ക്കസു ദഅവ നേതാവ് ഇ. ഒ ,ഫൈസല്‍, സെയ്തലവി കാട്ടേരി, ബാബു ഭാസ്‌കരന്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു. പരിവാര്‍ അദ്ധ്യക്ഷന്‍ മുജീബ് അങ്ങാടി സ്വാഗതവും സി. പി. പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top