
ഫറോക്ക്: ഗുഡ്‌സ് ഓട്ടോയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച നാല് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശിയായ യുവാവ് രാമനാട്ടുകരയില്‍ പിടിയില്‍. മലപ്പുറം കൊളത്തൂര്‍ പടപറമ്പ് കപോടത്ത് ഹൗസില്‍ കെ മുനീറി (34)നെ യാണ് കോഴിക്കോട് സിറ്റി നര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ഫറോക്ക് എസ്‌ഐ ആര്‍ എസ് വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേര്‍ന്ന് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു.
ഫറോക്ക്, രാമനാട്ടുകര ഉള്‍ പ്പെടെയുള്ള മേഖലകളില്‍ യു വാക്കളെയും വിദ്യാര്‍ഥികളെ യും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞ് ആവിഷ്‌കരിച്ച ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുനീര്‍ പി ടിക്കപ്പെട്ടത്.
വിപണിയില്‍ ‘ഗ്രീന്‍സ്’ എന്ന പേരില്‍ അറി യപ്പെടുന്ന കഞ്ചാവ് രണ്ട് ലക്ഷം രൂപ വി ലവരുന്നതാ ണ്. കഴിഞ്ഞ ദിവസം 105 ഗ്രാം എംഡി എംഎയുമായി ബിബിഎ വിദ്യാര്‍ഥി മലപ്പുറം സ്വദേശി ശ്രാവണ്‍ സാഗറിനെ രാമനാട്ടുകര ബൈപാസ് മേല്‍ പ്പാലത്തിനടിയില്‍നിന്ന് പിടികൂ ടിയിരുന്നു.
ഡാന്‍സാഫ് എസ്‌ഐമാ രായ മനോജ് ഇടയേടത്ത്, കെ അബ്ദുറഹ്‌മാന്‍, എഎസ്‌ഐ അനീഷ് മുസേന്‍വീട്, കെ അഖി ലേഷ്, എന്‍ കെ ശ്രീശാന്ത്, പി അഭിജിത്ത്, ഇ വി അതുല്‍, ഫറോക്ക് സ്റ്റേഷനിലെ സനൂപ്, സുമേഷ്, ശന്തനു എന്നിവരും അന്വേഷണസംഘത്തിലുണ്ടാ യി. പ്രതിയെ കോടതിയില്‍ ഹാ ജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



