മലപ്പുറം സൈനിക കൂട്ടായ്മ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മലപ്പുറം:ആർമി ഡേ ദിനാഘോഷത്തിൻറെ ഭാഗമായി മലപ്പുറം സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിലേക്കാണ് രാജ്യ സ്നേഹത്തിൻറെറെയും മാനവ സ്നേഹത്തിൻറെയും പ്രതീകമായ ‘രക്തദാനം മഹാദാനം’ എന്ന സന്ദേശമുയർത്തിയാണ് രക്തം ദാനം ചെയ്തത്.

അവധിയിലുള്ള സൈനികരും, അവരുടെ കുടുംബാംഗങ്ങളും, വിരമിച്ച സൈനികരും അടക്കം 33 പേർ രക്തദാനം നടത്തി. സ്നേഹതീരം വൃദ്ധസദനത്തിൽ അന്തേവാസികളുടെ കൂടെ ഓണസദ്യയും ഓണക്കോടി വിതരണവും നടത്തിയാണ് ഇക്കൊല്ലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂട്ടായ്മ തുടക്കമിട്ടത്.

മലപ്പുറം സൈനിക കൂട്ടായ്മയുടെ പ്രസിഡൻറ് ഫൈസൽ എടരിക്കോട്, സെക്രട്ടറി റാഷിദ് വണ്ടൂർ, രക്ഷാധികാരി ബീരാൻ കുട്ടി, കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീജേഷ് മംഗലശ്ശേരി, പ്രകാശൻ കാരാട്, പി. വേലായുധൻ വള്ളിക്കുന്ന്, ഹരീഷ് വാഴയൂർ, വിഘ്നേഷ് താനൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Share news
error: Content is protected !!
Scroll to Top