നിരോധിത മയക്കുമരുന്ന് എം.ഡി.എം.എയുമായി ഹൗസ് സര്‍ജന്‍ പോലീസ് പിടിയില്‍

തൃശൂര്‍:  മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അഖില്‍ മുഹമ്മദ് ഹുസൈന്‍ നിരോധിത മയക്കുമരുന്ന് എം.ഡി.എം.എ മായി പോലീസ് പിടിയില്‍. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ലഹരി എത്തിച്ചത് ബാംഗ്ലൂരില്‍ നിന്നാണെന്ന് പോലീസ് അറിയിച്ചു. പോലീസ് ചോദ്യം ചെയ്തു വരികയാണ്. തൃശൂരില്‍ വെച്ച്
ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. മൂന്നുവര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

മെഡിക്കല്‍ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്നാണ്  ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും നടത്തിയ എം.ഡി.എം.എ പരിശോധനയില്‍ പിടികൂടിയത്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് ഷാഡോ പോലീസിന് ലഭിച്ച വിവരതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ വിശദമായി അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും പ്രത്യേക സംഘം രൂപീകരിച്ച് മെഡിക്കല്‍ കോളേജ് പോലീസിനെയും സിറ്റി ഷാഡോ പോലീസിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുദിവസങ്ങളായി മെഡിക്കല്‍ കോളേജും പരിസരവും പൊലീസ് സംഘത്തിന് നിരീക്ഷണത്തിലായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top