
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടറിയേറ്റ് പ്രവർത്തനം സ്തംഭനാവസ്ഥയിൽ. കോവി ഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലും വനം, ദേവസ്വം , ആരോഗ്യ മന്ത്രിമാരുടെ ഓഫീസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണമേർപ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി ഈ മാസം 23 വരെ അടച്ചു. സെക്രട്ടറിയിലെ ഹാജർ 50% ആക്കണമെന്ന് നിവേദനവുമായി സംഘടനകൾ രംഗത്തെത്തി. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ പദ്ധതി നടത്തിപ്പ് താളംതെറ്റും എന്ന സർക്കാർ അറിയിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




