Section

malabari-logo-mobile

മലപ്പുറത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് കോവിഡ് പോസിറ്റീവ്; ഡിപ്പോ അടച്ചു

HIGHLIGHTS : employ covid positive: malappuram ksrtc depo. closed; മലപ്പുറം കുന്നുമ്മലുള്ള ഡിപ്പോ അണുനശീകരണം നടത്തി

മലപ്പുറം:  മലപ്പുറത്ത് കെഎസ്ആര്‍ടിസി ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചു. തുടര്‍ന്ന് മലപ്പുറം കുന്നുമ്മലുള്ള ഡിപ്പോ അണുനശീകരണം നടത്തി. താല്‍ക്കാലികമായി രണ്ട്് ദിവസത്തേക്ക് ഡിപ്പോ തുറക്കില്ലെന്നാണ് റിപ്പോര്‍ട്ട്

ആരോഗ്യ വകുപ്പ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു.

sameeksha-malabarinews

മലപ്പുറത്ത് 1198 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 565 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 42,018 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയ ഒരു ആശുപത്രികൂടി ഇന്ന് സജ്ജമാക്കും. പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ തുടരുകയാണ്. താനൂര്‍, പരപ്പനങ്ങാടി തീരദേശ മേഖലയില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. എടക്കര പഞ്ചായത്തില്‍ 3 വാര്‍ഡുകള്‍ നിയന്ത്രിത മേഖലയിലാണ്.

Share news
English Summary : employ covid positive: malappuram ksrtc depo. closed; മലപ്പുറത്ത് കെഎസ്ആര്‍ടിസി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിപ്പോ അടച്ചു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!