കോട്ടക്കല്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് വിഷം കഴിച്ച് യുവാവ് മരിച്ച സംഭവം;മൂന്നു പേര്‍ പിടിയില്‍

കോട്ടക്കല്‍: പുതുപ്പറമ്പില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് വിഷം കഴിച്ചു പൊറ്റയില്‍ ഷാഹിര്‍(22) മരിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. പുതുപ്പറമ്പ് സ്വദേശികളായ ഐത്തൊടിക അബ്ദുള്‍ ഗഫൂര്‍ (28), കുറുക്കന്‍ മുഹമ്മദ് ഷരീഫ്(36), ഏലപ്പറമ്പന്‍ ബഷീര്‍ (45) എന്നിവരെയാണ് കോട്ടക്കല്‍ എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

കേസില്‍ പിതാവടക്കമുള്ളവര്‍ ഒളിവിലാണെന്നും പത്തോളം പേര്‍ അറസ്റ്റിലുണ്ടാകാനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി കാരാട്ടങ്ങാടിയിലായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ ഷാഹിര്‍ കുടുംബവുമൊത്ത് വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ഗ്രേഡ് എസ്.ഐ.ഷാജു, എ.എസ്.ഐ ഹരിദാസന്‍, സി.പി ഒ മാരായ അനില്‍കുമാര്‍, പി.സുജിത്ത്, ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top