തിരൂരില്‍ ദമ്പതികളെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു

തിരൂര്‍: ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ അക്രമം. ഈ സമയം ദമ്പതികള്‍ക്കൊപ്പം ഇവരുടെ കുഞ്ഞുമുണ്ടായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കൂട്ടായി സ്വദേശി കുറിയന്റെ പുരയ്ക്കല്‍ ജംഷീര്‍, ഭാര്യ സഫിയ എന്നിവര്‍ക്ക് നേരെയാണ് ബുധനാഴ്ച തിരുന്നാവായ സൗത്ത് പല്ലാറില്‍ വെച്ച് അക്രമം ഉണ്ടായത്. ദമ്പതികള്‍ ബന്ധുവീട്ടില്‍ പോയി വരികയായിരുന്നു. വഴിയില്‍ ഓട്ടോ നിര്‍ത്തി കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കൂടെയുള്ളത് ഭാര്യയും കുഞ്ഞുമാണെന്ന് പറഞ്ഞപ്പോള്‍ തെളിവ് കൊണ്ടുവരാന്‍ പറഞ്ഞ് മര്‍ദ്ധിക്കുകയായിരുന്നത്രെ.

ഇതെതുടര്‍ന്ന് ദമ്പതികള്‍ തിരൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top