Section

malabari-logo-mobile

മതപണ്ഡിതനെ സ്ത്രീ ചമഞ്ഞ് ചാറ്റിങ്ങില്‍ കുടുക്കി; പണം തട്ടിയെടുത്തയാള്‍ പിടിയില്‍

HIGHLIGHTS : മേലാറ്റൂര്‍: വാട്‌സാപ്പിലൂടെ മതപണ്ഡിതനെ സ്ത്രീ ചമഞ്ഞ് ചാറ്റിങ്ങില്‍ കുടക്കിയ യുവാവ് പിടിയിലായി. കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ്(36) ആണ് മേലാറ്റൂര്‍...

മേലാറ്റൂര്‍: വാട്‌സാപ്പിലൂടെ മതപണ്ഡിതനെ സ്ത്രീ ചമഞ്ഞ് ചാറ്റിങ്ങില്‍ കുടക്കിയ യുവാവ് പിടിയിലായി. കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ്(36) ആണ് മേലാറ്റൂര്‍ പോലീസിന്റെ പിടിയിലായത്.

വേങ്ങൂര്‍ സ്വദേശിയായ യുവ മതപണ്ഡിതനെയാണ് ഇയാള്‍ വാട്‌സാപ്പിലൂടെ സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങിലൂടെയും ശബ്ദ സന്ദേശങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച് പണം കൈവശപ്പെടുത്തിയത്.

sameeksha-malabarinews

പ്രതി കഴിഞ്ഞ ചൊവ്വാഴ്ച മതപണ്ഡതന്റെ വീട്ടിലെത്തുകയും താന്‍ ചാനലില്‍ നിന്നാണെന്നും ലഹരിവിരുദ്ധ സന്ദേശം കൊടുക്കാനാണെന്ന് പറഞ്ഞ് ഷൂട്ട് ചെയ്യുകയായിരുന്നു. ഇതിനുശേഷം താനാണ് സ്ത്രീയുടെ പേരില്‍ നിങ്ങളോട് ചാറ്റ് ചെയ്തിരുന്നതെന്നും ചാറ്റിങ്ങുകള്‍ സോഷ്യല്‍ മീഡിയയിലും ചാനലിലും പ്രസിദ്ധീകരിക്കുമെന്നും അല്ലെങ്കില്‍ രണ്ട് ലക്ഷം രൂപ തരണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം കൈവശമുണ്ടായിരുന്ന പതിനായിരം രൂപ പ്രതിക്ക് നല്‍കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

അമ്പതിനായിരം രൂപ നിര്‍ബന്ധമായും വ്യാഴാഴ്ച കിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.പണം വാങ്ങാനായി എത്തിയ പ്രതിയെ എസ്‌ഐ പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.

എഎസ്‌ഐ അഷറഫ് അലി, എസ്‌സിപിഒ ഫക്രുദ്ദീന്‍, സിപിഒ മാരായ ഷൈജു, റഹീം, ഉണ്ണി, ഹോം ഗാര്‍ഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രിതയെ പിടികൂടിയത്. കൃഷ്ണദേവിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!