Section

malabari-logo-mobile

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം: കേസ് ക്രൈംബ്രാഞ്ചിന്

HIGHLIGHTS : ചെന്നൈ മദ്രാസ് ഐടിഐവിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട കേസ് ചെന്നൈ പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറും. ഇതിനായി സ്‌പ...

ചെന്നൈ മദ്രാസ് ഐടിഐവിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട കേസ് ചെന്നൈ പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറും.

ഇതിനായി സ്‌പെഷ്യല്‍ ടീമിന് രൂപം നല്‍കിക്കഴിഞ്ഞിതായി ചെന്നൈ പോലീസ് കമ്മീഷണര്‍ എ. കെ വിശ്വനാഥന്‍ പറഞ്ഞു.
എംഎ ഹ്യൂമാനിറ്റീസ് ഒന്നാം വര്‍ഷ വിദ്യാര്‍്ത്ഥിയായ ഫാത്തിമ ലത്തീഫ് കഴിഞ്ഞ നവംബര്‍ 9നാണ് തന്റെ ഹോസ്‌ററല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയല്‍ കണ്ടെത്തിയത്.
ക്യാമ്പസില്‍ ഫാത്തിമ മതപരമായ വിവേചനം നേരിട്ടെന്നും ചില ഫാക്കല്‍ട്ടികള്‍ മകളുടെ മരണത്തിന് ഉത്തരവാദികളാണെന്നും ഫാത്തിമയുടെ മാതപിതാക്കള്‍ പറയുന്നു. ഐഐടിയിലെ അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് ഫാത്തിമയുടെ മരണത്തിന് ഉത്തരാവാദിയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും എടുത്തുപറയുന്നുണ്ട്.
ഫാത്തിമ ലത്തീഫിന്റെ മണത്തെ കുറിച്ച് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആവിശ്യപ്പെട്ടു. മതപരമായ വിവേചനമാണ് മകള്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന മാതാപിതാക്കളുടെ ആരോപണം ഗുരതരമാണെന്ന അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങളിലെ കാവിവത്കരണത്തെയും സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു.

sameeksha-malabarinews

കഴിഞ്ഞ 11 മാസത്തിനിടെ അഞ്ചാമത്തെ ആത്മഹത്യയാണ് മദ്രാസ് ഐഐടിയില്‍ നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!