ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത നിരഞ്ജൻ

മലപ്പുറം: ജില്ലാതല ഹയർ സെക്കണ്ടറി കലോത്സവത്തിൽ മികച്ച നടനായി വള്ളിക്കുന്ന് മാധവാനന്ദവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ നിരഞ്ജനെ തിരഞ്ഞെടുത്തു.
സാമ്പാർ ബിരിയാണി എന്ന നാടകത്തിലെ മോയിൻകുട്ടി എന്ന കഥാപാത്രമാണ് നിരഞ്ജൻ അരങ്ങിലവതരിപ്പിച്ചത്.

ഇത്തവണത്തെ മികച്ച ബാല ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ സ്വനം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ നിരഞ്ജനാണ് അവതരിപ്പിച്ചത്.
ഈ ചിത്രത്തിലെ നിരഞ്ജന്റ പ്രകടനം മികച്ച ബാലതാരത്തിനുള്ള എൻട്രിയിൽ അവസാന റൗണ്ട് വരെ എത്തിയിരുന്നു,

കവി ഉദ്ദേശിച്ചത്, കൊച്ചൗവ്വ പൗലോ, അയ്യപ്പ കൊയ്‌ലോ, നമുക്ക്ഒരേ ആകാശം എന്നീ സിനിമകളിൽ ബാലതാരമായും നിരഞ്ജൻ അഭിനയിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശികളായ പാലക്കൽ ബാബു.സിന്ധു ദമ്പതികളുടെ മകനാണ്

Related Articles