Section

malabari-logo-mobile

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് മലപ്പുറം മാറി; മന്ത്രി വി.അബ്ദുറഹ്‌മാന്‍

HIGHLIGHTS : Malappuram has moved away from the dark ages when girls were denied education; Minister V. Abdurahman

തിരൂര്‍: പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ നിന്ന് മലപ്പുറം മാറിയതായി മന്ത്രി വി.അബ്ദുറഹ്‌മാന്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ജയിച്ചതെന്നത് അഭിമാനമമേറ്റുന്നതായും മന്ത്രി പറഞ്ഞു. തിരൂരില്‍ രണ്ടാമത് ടിസിവി പി വാസു വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാഭം കൊയ്യാവുന്ന മേഖലയായിട്ടു പോലും ജനസേവനമാണ് സിഒഎ നടത്തുന്നതെന്ന് ആര്‍.ശ്രീകണ്ഠന്‍ നായര്‍ പ്രശംസിച്ചു.

ടിസിവി ചെയര്‍മാനായിരുന്ന പി.വാസു സ്മാരക രണ്ടാമത് വിദ്യാഭ്യാസ പുരസ്‌കാര വിതരണം തിരൂരില്‍ നിര്‍വഹിച്ച് സംസാരിക്കവേയാണ് വിദ്യാഭ്യാസ രംഗത്ത് മലപ്പുറത്തെ പെണ്‍കുട്ടികള്‍ കൈവരിക്കുന്ന നേട്ടത്തെ പ്രകീര്‍ത്തിച്ച് മന്ത്രി വി.അബ്ദുറഹ്‌മാന്‍ രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഒരുകാലത്ത് മലപ്പുറത്ത് പെണ്‍കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനയക്കാതെ വിവാഹം ചെയ്ത് അയച്ചിരുന്ന അയച്ചിരുന്ന സാഹചര്യം മാറി. ഇന്ന് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിജയിച്ചതെന്നത് അഭിമാനമേറ്റുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

മികച്ച ലാഭം കൊയ്യാവുന്ന മേഖലയായിട്ടു പോലും ജനങ്ങളെ ചൂഷണം ചെയ്യാതെ അവര്‍ക്ക് കൈത്താങ്ങാകുകയാണ് കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചെയ്തതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഫല്‍വഴ്സ് ആന്റ് 24 ന്യൂസ് മാനേജിങ്ങ് ഡയറക്ടര്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ഈവര്‍ഷത്തെ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എപ്ലസ് കരസ്ഥമാക്കിയ ടിസിവി വരിക്കാരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും നല്‍കി മന്ത്രി അനുമോദിച്ചു.

കേബിള്‍ ടിവി ഓപ്പററ്റേഴ്സ് അസോസിയഷന്‍ സംസ്ഥാന പ്രസിഡന്റ് എം അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. പി.നന്ദകുമാര്‍ എംഎല്‍എ, മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍.സുഷമ, തിരൂര്‍ നഗരസഭാധ്യക്ഷ എ.പി നസീമ, വൈസ് ചെയര്‍മാന്‍ പി രാമന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.സൈനുദ്ദീന്‍, കേരളവിഷന്‍ ചെയര്‍മാന്‍ എം.രാജ്മോഹന്‍, സിഒഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.എസ് രജനീഷ്, കേബിള്‍ ആന്റ് ഇന്റര്‍നെറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.വിജയകൃഷ്ണന്‍, കേരളവിഷന്‍ ഡിജിറ്റല്‍ ടിവി ഡയറക്ടര്‍ സി.സുരേഷ്‌കുമാര്‍, ജില്ലാ സെക്രടറി സാജിത്ത്, ഗോള്‍ഡ് കേരളവിഷന്‍ ഡയറക്ടര്‍ പി.വി അയ്യൂബ് എന്നിവര്‍ സംസാരിച്ചു. ടിസിവി മാനേജിംഗ് ഡയറക്ടര്‍ മനോഹരന്‍ പി സ്വാഗതവും ടിസിവി ഡയറക്ടര്‍ പി.രഘുനാഥന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!