Section

malabari-logo-mobile

മലപ്പുറം സിവില്‍ സ്റ്റേഷനില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും -ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

HIGHLIGHTS : മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ മാലിന്യ നിര്‍മാര്‍ജനം ഉറപ്പാക്കുതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ...

green-cleanമലപ്പുറം: സിവില്‍ സ്റ്റേഷനില്‍ മാലിന്യ നിര്‍മാര്‍ജനം ഉറപ്പാക്കുതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ‘ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സിവില്‍ സ്റ്റേഷന്‍’ പദ്ധതിയുടെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയുടെ തോത് പരമാവധി കുറക്കുതിനുള്ള ജനകീയ സമീപനമാണ് ഗ്രീന്‍ പ്രോേട്ടാകോള്‍.

ഇതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനില്‍ നടപ്പാക്കുന്ന പൊതുപരിപാടികളില്‍ ഡിസ്‌പോസിബിള്‍ വസ്തുകള്‍ ഒഴിവാക്കുമെന്ന് ഉറപ്പ് വരുത്തും. എല്ലാ ഓഫീസുകളിലെയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തെന്ന സംസ്‌കരിക്കും. ഇതിന് ആവശ്യമായ സംവിധാനം ജില്ലാ പഞ്ചായത്ത് നല്‍കും. സംസ്‌കരണത്തിലൂടെ ലഭ്യമാകന്നു വളം ഉപയോഗിച്ച് പൂന്തോട്ടം ഒരുക്കുതിനൊ ജൈവകൃഷി ഒരുക്കുതിനൊ സൗകര്യം ചെയ്യും. ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുതിന് കാന്റീനിനു സമീപം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. ഓഫീസുകളിലെ അജൈവമാലിന്യം തരംതിരിച്ച് സൂക്ഷിക്കുവാനും വ്യാപാരികള്‍ക്ക് കൈമാനും സൗകര്യം ഒരുക്കും. ഇതിന് ആവശ്യമായ ബിന്‍ ജില്ലാ പഞ്ചായത്ത് നല്‍കും.

sameeksha-malabarinews

എല്ലാ ഓഫീസുകളിലും ശൗചാലയവും കുടിവെള്ള സൗകര്യവും ഉറപ്പു വരുത്തും. ചടങ്ങുകളില്‍ പരിസ്ഥിതി സൗഹൃദ ബാനറുകളും പോസ്റ്റുകളും സ്ഥാപിക്കും. ശുചിത്വം ഉറപ്പാക്കുതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് മത്സരങ്ങള്‍ നടത്തും. സര്‍വീസ് സംഘടനകളുടെ സഹകരണത്തോടെ ജീവനക്കാര്‍ക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും വിഷരഹിത പച്ചക്കറി നല്‍കും.

കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഉമര്‍ അറക്കല്‍ പദ്ധതി വിശദീകരണം നടത്തി. എ.ഡി.എം പി. സെയ്യിദ് അലി അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി. ദേവകി, അസിസ്റ്റന്റ് കോഡിനേറ്റര്‍ സൈനുദ്ധീന്‍, പ്രോഗ്രാം ഓഫീസര്‍ ജോതിഷ്. പി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!