ഇശല്‍ മഴയില്‍ നനഞ്ഞ് മലപ്പുറം

HIGHLIGHTS : Malappuram gets drenched in torrential rain

cite

ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി ഇശല്‍ വിരുന്നും നാടകാവതരണവും. ആകാശവാണി മഞ്ചേരി എഫ്.എം മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം മൂന്നിന് നടന്ന പരിപാടി മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.

ആകാശവാണി ശ്രോതാക്കളുടെ സംഗമ വേദി കൂടിയായി മാറിയ ചടങ്ങില്‍ ആകാശവാണി മഞ്ചേരി എഫ് .എം പ്രോഗ്രാം മേധാവി സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി, മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സി. സുരേഷ്, ആകാശവാണി മഞ്ചേരി നിലയത്തിലെ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് മുനീര്‍ ആമയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മഞ്ചേരി ആകാശവാണിയുടെ ജനപ്രിയ മാപ്പിളപ്പാട്ട് പരിപാടിയായ മൈലാഞ്ചി മൊഞ്ച് 75 ഭാഗങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി ‘മാപ്പിളപ്പാട്ടിന്റെ വികാസ പരിണാമങ്ങള്‍ ‘എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, ഗാനരചയിതാക്കളായ ബാപ്പു വെള്ളിപറമ്പ്, ഫൈസല്‍ കന്മനം തുടങ്ങിയവര്‍ പങ്കെടുത്തു .തുടര്‍ന്ന് കെ .വി അബൂട്ടിയും സംഘവും ഒരുക്കിയ ഗാനമേള അരങ്ങേറി.

മാപ്പിളപ്പാട്ട് മേഖലക്ക് മികച്ച സംഭവനകള്‍ നല്‍കിയവരെ മുജീബ് കാടേരി, സി.കൃഷ്ണകുമാര്‍, മുനീര്‍ ആമയൂര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ഫിറോസ് ബാബു, ഫൈസല്‍ എളേറ്റില്‍, മുഹ്സിന്‍ കുരിക്കള്‍, സിബെല്ല സദാനന്ദന്‍, കെ.വി അബൂട്ടി, ഡോ. ഹുസൈന്‍ രണ്ടത്താണി,ഫാരിഷ ഹുസൈന്‍, ബാപ്പു വെള്ളിപ്പറമ്പ്, ബാപ്പു വാവാട്, ഇന്ദിര ജോയ്, ശിഹാബ് കാരാപറമ്പ്, ഫൈസല്‍ കന്‍മനം, പുലിക്കോട്ടില്‍ ഹൈദരലി എന്നിവരെയും ആദരിച്ചു.

തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളായ ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി ടീമിന്റെ പണിയ നൃത്തം’ പി .പി. എം .എച്ച്.എസ്.എസ്. കൊട്ടുക്കര ടീമിന്റെ ഒപ്പന, ഡി.യു .എച്ച്. എസ് .എസ് .പാണക്കാട് ടീം ഒരുക്കിയ കോല്‍ക്കളി എന്നിവ അരങ്ങേറി. തുടര്‍ന്ന്, ആകാശവാണി മഞ്ചേരി എഫ് .എം അവതാരകര്‍ ഒരുക്കിയ സ്‌കിറ്റ്, മെഡ്‌ലി ,ഫ്യൂഷന്‍, സംഘഗാനം, തുടങ്ങിയവയും നടന്നു. കേരളസംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നേടിയ കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ചിറക് ‘എന്ന നാടകവും അരങ്ങേറി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!