കരിപ്പൂരില്‍ നിന്നും എട്ട് വിമാനങ്ങള്‍ കൂടി, ഹജ്ജ് ക്യാമ്പ് ബുധനാഴ്ച സമാപിക്കും

HIGHLIGHTS : Eight more flights from Karipur. Hajj camp to conclude on Wednesday

cite

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നും അവശേഷിക്കുന്നത് എട്ട് സര്‍വ്വീസുകള്‍. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രണ്ട് വീതവും ബുധനാഴ്ച മൂന്ന്, വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് എന്നിങ്ങനെയാണ് ബാക്കിയുള്ള സര്‍വ്വീസുകള്‍. അവസാന വിമാനം 22 വ്യാഴം പുലര്‍ച്ചെ ഒരു മണിക്കാണ്. ഇതിലേക്കുള്ള തീര്‍ത്ഥാടകര്‍ ബുധന്‍ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി രാത്രി എട്ട് മണിയോടെ എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. ഇതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയാവും. മെയ് ഒമ്പതിനാണ് ക്യാമ്പ് ആരംഭിച്ചത്.

കരിപ്പൂരില്‍ നിന്നും ഇന്ന് ഞായര്‍ രണ്ട് വിമാനങ്ങളിലായി 346 പുറപ്പെട്ടു. പുലര്‍ച്ചെ 12.30 ന് പുറപ്പെട്ട വിമാനത്തില്‍ 87 പുരുഷന്മാരും 86 സ്ത്രീകളും വൈകുന്നേരം 4.50 ന് പുറപ്പെട്ട വിമാനത്തില്‍ 85 പുരുഷന്മാരും 88 സ്ത്രീകളുമാണ് യാത്രയായത്. കരിപ്പൂരില്‍ നിന്നും ഇത് വരെ 23 വിമാനങ്ങളിലായി 3967 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി.
കരിപ്പൂരില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ 74 പുരുഷന്മാരും 92 സ്ത്രീകളും വൈകുന്നേരം 5.30 ന് പുറപ്പെടുന്ന വിമാനത്തില്‍ 82 പുരുഷന്മാരും 91 സ്ത്രീകളുമാണ് പുറപ്പെടുക.
കണ്ണൂരില്‍ നിന്നും നാളെ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് സര്‍വ്വീസ്. ചൊവ്വാഴ്ച കണ്ണൂരില്‍ നിന്നും ഹജ്ജ് സര്‍വ്വീസുകളില്ല.

കരിപ്പൂരില്‍ ഇന്ന് തിങ്കളാഴ്ച വിവിധ സമയങ്ങളില്‍ നടന്ന യാത്രയയപ്പ് സംഗമങ്ങളില്‍ എ.പി അനില്‍ കൂമാര്‍ എം.എല്‍.എ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ധീന്‍ ഹാജി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കി. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ കെ. ഉമര്‍ ഫൈസി മുക്കം, അഷ്‌കര്‍ കോറാട്, അസി.സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ഹസന്‍ സഖാഫി തറയിട്ടാല്‍,യൂസുഫ് പടനിലം സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!