പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ചാലിയം ഓഷ്യാനസ് ബീച്ച് ശുചീകരിച്ചു

HIGHLIGHTS : Alumni Association cleans Chaliyam Oceanus Beach

cite

കോഴിക്കോട്:ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നിന്നും 1981ല്‍ എസ്. എസ് എല്‍.സി പഠനം പൂത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ അലുംനി’81 ന്റെ നേതൃത്ത്വത്തില്‍ ചാലിയം ഓഷ്യാനസ് ബീച്ച് ശുചീകരിച്ചു.

രാവിലെ 6.30ന് ശുചീകരണ ആരംഭിച്ച പ്രവത്തികള്‍ കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ ഉദ്ഘാടനം ചെയ്തു.

അലുംനി’81 പ്രസിഡണ്ട് ടി.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി മോഹന്‍ ചാലിയം, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.സി. ദാസ്, യൂസഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു.

അമ്പതിലധികം പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!