Section

malabari-logo-mobile

പി.വി.ടി.ജിയുടെ ഭക്ഷ്യധാന്യ വിതരണതിന്‌ ജില്ലയില്‍ തുടക്കമായി

HIGHLIGHTS : ജില്ലയിലെ ചോലനായ്‌ക്കര്‍ക്കും കാട്ടുനായ്‌ക്കര്‍ക്കുമായി പി.വി.ടി.ജി നല്‍കുന്ന പോഷകാഹാര ഭക്ഷ്യകിറ്റിന്റെ വിതരണം കരുളായിയില്‍ നടന്നു. കരുളായി ഉള്‍വനത...

31.kri4 bhshykitt vitharannam natathunnuജില്ലയിലെ ചോലനായ്‌ക്കര്‍ക്കും കാട്ടുനായ്‌ക്കര്‍ക്കുമായി പി.വി.ടി.ജി നല്‍കുന്ന പോഷകാഹാര ഭക്ഷ്യകിറ്റിന്റെ വിതരണം കരുളായിയില്‍ നടന്നു. കരുളായി ഉള്‍വനത്തില്‍ കഴിയുന്ന ചോലനായ്‌ക്ക വിഭാഗത്തിലെ 62 പേര്‍ക്കും കാട്ടുനായ്‌ക്ക വിഭാഗത്തിലെ 64 പേര്‍ക്കുമാണ്‌ ഭക്ഷ്യകിറ്റ്‌ നല്‍കിയത്‌. മഴക്കാലത്ത്‌ ആദിവാസികള്‍ക്ക്‌ വനവിഭവങ്ങള്‍ ലഭ്യമാവാതെ വരികയും ആ ദിവസങ്ങളില്‍ ആദിവാസികള്‍ പട്ടിണിയാവുകയും ചെയ്യും. ഇത്‌ മനസിലാക്കിയാണ്‌ പി.വി.ടി.ജി ഭക്ഷ്യകിറ്റ്‌ വിതരണം നല്‍കിയത്‌. മഴക്കാല ദാരിദ്ര്യാ നിര്‍മാര്‍ജന പോഷകാഹാര കിറ്റ്‌ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത്‌ അംഗം ഇ.കെ അബ്‌ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്‌തു. 25 കിലോ അരി, രണ്ട്‌ കിലോ പഞ്ചസാര, രണ്ട്‌ കിലോ വന്‍പയര്‍, രണ്ട്‌ കിലോ ചെറുപയര്‍, ഒരു കിലോ കടല, 500 ഗ്രാം തേയില, ഒരു കിലോ വെളിച്ചെണ്ണ, എന്നിവയടങ്ങുന്ന കിറ്റാണ്‌ വിതരണം ചെയ്‌തത്‌. കരുളായിലെ മാഞ്ചീരി, മുണ്ടക്കടവ്‌ എന്നിവയ്‌ക്ക്‌ പുറമെ പോത്തുകല്ല്‌ പഞ്ചായത്തിലെ തണ്ടന്‍കല്ലിലെ30 കുടുംബങ്ങള്‍ക്കും, കുംബളപാറ, അപ്പന്‍ക്കാപ്പ്‌ എന്നിവിടങ്ങളിലെ 123 കുടുംബങ്ങള്‍ക്കും ഭക്ഷ്യകിറ്റ്‌ വിതരണം ചെയ്‌തു. അടുത്ത്‌ ദിവസങ്ങളില്‍ മറ്റ്‌ പഞ്ചായത്തിലെ കോളനികളിലും കിറ്റ്‌ വിതരണം ചെയ്യും. പ്രമോട്ടര്‍ മാധവന്‍, രജിന്ദ്രബാബു എന്നിവര്‍ നേതൃത്വം നല്‍ക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!