Section

malabari-logo-mobile

ഹരിത കേരളം പദ്ധതി : വൃക്ഷതൈ നട്ടുപിടിപ്പിച്ചും സന്ദേശങ്ങള്‍ നല്‍കിയും പരിസ്ഥിതി ദിനം ആചരിച്ചു

HIGHLIGHTS : മലപ്പുറം; ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നട്ടു പിടിപ്പിച്ചും പരിസ്ഥിതി സന്ദേശങ്ങള്‍ കൈമാറിയും ജില്ലയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രവര്...

മലപ്പുറം; ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷതൈ നട്ടു പിടിപ്പിച്ചും പരിസ്ഥിതി സന്ദേശങ്ങള്‍ കൈമാറിയും ജില്ലയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, എന്നീ മേഖലയില്‍ നിന്നുള്ള ആയിരങ്ങള്‍ പങ്കാളികളായി. പരിസ്ഥതി ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം മഞ്ചേരി യൂണിറ്റി കോളേജില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കസര്‍വേറ്റര്‍ കെ.എസ്. സുദര്‍ശനന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ, യൂണിറ്റി കോളേജ് മാനേജര്‍ എന്‍ജിനീയര്‍ ഒ. അബ്ദുല്‍ അലി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. സൈതലവി തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ നട്ടു വളര്‍ത്താനായി ഹരിത കേരളം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്തത് 4,85,000 ചെടികളാണ്. ഇതില്‍ കൃഷി വകുപ്പ് ഒരുലക്ഷം ചെടികളും സമൂഹ്യ വനവത്ക്കരണ വിഭാഗം 385000 ചെടികളുമാണ് നല്‍കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!