മലപ്പുറം:ചെസ് അസോസിയേഷന്‍ ഓഫ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാ അണ്ടര്‍ 17 (ഓപ്പണ്‍ ആന്റ് ഗേള്‍സ്) ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ വിഷ്ണുദേവും ഗേള്‍സ് വിഭാഗത്തില്‍ ദേവതീര്‍ത്ഥയും ചാമ്പ്യന്മാരായി.
ഏപ്രില്‍ 9ന് കണ്ണൂരില്‍ വെച്ച് നടക്കുന്ന കേരള സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മത്സരാര്‍ഥികളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഓപ്പണ്‍ കാറ്റഗറിയില്‍ അമല്‍ എ.പി രണ്ടാം സ്ഥാനവും നസല്‍ മുഹമ്മദ് പി.പി മൂന്നാം സ്ഥാനവും, ഗേള്‍സ് കാറ്റഗറിയില്‍ ഹൃദ്യ പി രണ്ടാം സ്ഥാനവും റന കെ മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും സ്ഥാനക്കാര്‍ സംസ്ഥാന സെലക്ഷന്‍ ചാമ്പ്യന്‍ഷിപ്പിന് നേരിട്ട് യോഗ്യത നേടി.
കോട്ടയ്ക്കല്‍ ഹോട്ടല്‍ റുബിസ് ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡോക്ടര്‍ ആലിക്കുട്ടീസ് കോട്ടയ്ക്കല്‍ ആയുര്‍വേദ ആന്റ് മോഡേണ്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. റഹ്‌മത്തുള്ള ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ചെസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എല്‍ ഹാഫിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ മുഹമ്മദ് ഇര്‍ഷാദ്, ട്രഷറര്‍ അലി അക്ബര്‍, ഭാരവാഹികളായ സലീം പന്തക്കന്‍, ഷാനിദ് താനൂര്‍, ആര്‍ബിറ്റര്‍ ഷംസുദ്ധീന്‍ മാസ്റ്റര്‍, നാസര്‍ വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




