Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചത് തിരൂര്‍ പൊന്‍മുണ്ടം സ്വദേശിക്ക്

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ 46 കാരനാണ് വൈറസ്ബാധയുള്...

മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയായ 46 കാരനാണ് വൈറസ്ബാധയുള്ളത്. മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് ആണ് ഇക്കാര്യം അറിയിച്ചത്. ഇയാളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി.

മാര്‍ച്ച് 21 നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാള്‍ ജില്ലയിലെത്തിയത്. ദുബായില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ സുഹൃത്തിനോടൊപ്പം കാറില്‍ ഷാര്‍ജയിലെത്തി ജി.9 – 454 എയര്‍ അറേബ്യ വിമാനത്തില്‍ പുലര്‍ച്ചെ 2.35ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കി സഹോദരന്റെ കാറില്‍ തിരൂര്‍ പൊന്മുണ്ടം പാറമ്മലിലെ സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. 22 നും വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. 23ന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആംബുലന്‍സില്‍ ഉച്ചയ്ക്ക് 3.30ന് തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെത്തി സാമ്പിള്‍ നല്‍കിയ ശേഷം 7.30ന് തിരികെ വീട്ടിലെത്തി. ഇന്ന് ആംബുലന്‍സില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാള്‍ കൈക്കൊണ്ടത് . വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യ നില തൃപ്തികരമാണ് ഇയാള്‍ക്കൊപ്പം മാര്‍ച്ച് 21ന് കരിപ്പൂരിലെത്തിയ ജി.9 – 454 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മലപ്പുറം ജില്ലാകളക്ടര്‍ അറിയിച്ചുയ കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ – 0483 2737858, 2737857, 2733251, 2733252, 2733253
ഇയാളുടെ റൂട്ട് മാപ്പ്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!