വള്ളിക്കുന്ന്: മലപ്പുറം ജില്ല വോളിബോള്‍ അസോസിയേഷന്‍ നടത്തുന്ന ജില്ല ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വള്ളിക്കുന്ന് അരിയല്ലൂര്‍ എം.വി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹൃഷികേശ് കുമാര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
ജില്ല വോളിബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബാബു പാലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുനിലത്ത് ആബിദ്, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍,. വി. ശ്രീജയ , എം.വിനു ,അസോസിയേഷന്‍ സെകട്ടറി സൈതലവി, സ്വാഗതസംഘം ചെയര്‍മാന്‍ കെ പി വല്‍സരാജ്, ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




