മലപ്പുറം ജില്ല ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് പരപ്പനങ്ങാടിയിൽ 

പരപ്പനങ്ങാടി:മലപ്പുറം ജില്ല വോളിബോൾ അസോസിയേഷൻ നടത്തുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും വിഭാഗങ്ങളിലെ ജില്ല  ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 23 ശനിയാഴ്ച പരപ്പനങ്ങാടി  ഡോട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടക്കുന്നതാണ്. ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാരായിരിയ്ക്കും ഡിസംബർ അവസാനവാരം വടകരയിൽ കേരള സംസ്ഥാന വോളിബോൾ അസോസിയേഷൻ നടത്തുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിയ്ക്കുക.

1-1-06 നോ അതിന് ശേഷമോ ജനിച്ച കളിക്കാർക്കാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത.  ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാഗ്രഹിയ്ക്കുന്ന മലപ്പുറം ജില്ല വോളിബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ, കളിക്കാരുടെ ഫോട്ടോ സഹിതമുള്ള വയസ്സ് തെളിയിയ്ക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം അന്നേ ദിവസം രാവിലെ 9 മണിയ്ക്ക് മുമ്പായി, പരപ്പനങ്ങാടി പുത്തരിയക്കലുള്ള ഡോട്ട്സ് ക്ലബ്ബ് സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 8075875640, 9847239898.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top