Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 205 പേര്‍ക്ക് രോഗബാധ ; 204 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : 194 by direct contact For six people without knowing the source 2,111 people were treated for the disease A total of 17,178 people were under su...

മലപ്പുറം : ജില്ലയില്‍ ഇന്ന്‌ (മാര്‍ച്ച് 12) 205 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 194 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ 204 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വെള്ളിയാഴ്ച രോഗമുക്തരായി. ഇതോടെ ജില്ലയില്‍ 1,17,796 പേര്‍ രോഗമുക്തരായി.

17,178 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,111 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 146 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 64 പേരും 20 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെയായി ജില്ലയില്‍ 589 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

sameeksha-malabarinews

രോഗ വ്യാപനം കുറയുന്നെങ്കിലും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിതരാകുന്നവര്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. പൊതു സ്ഥലങ്ങളില്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വെള്ളിയാഴ്ച (മാര്‍ച്ച് 12) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം

എ.ആര്‍ നഗര്‍ 01
അമരമ്പലം 02
അങ്ങാടിപ്പുറം 01
അരീക്കോട് 02
ഊരകം 01
ചാലിയാര്‍ 02
ചീക്കോട് 05
ചേലേമ്പ്ര 02
ചെറുകാവ് 02
ചോക്കാട് 01
ചുങ്കത്തറ 08
എടക്കര 02
എടപ്പറ്റ 01
എടവണ്ണ 09
ഏലംകുളം 01
ഇരിമ്പിളിയം 01
കാലടി 02
കാളികാവ് 01
കണ്ണമംഗലം 04
കരുളായി 02
കരുവാരക്കുണ്ട് 02
കാവനൂര്‍ 02
കീഴാറ്റൂര്‍ 01
കോഡൂര്‍ 01
കൊണ്ടോട്ടി 06
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 03
മക്കരപ്പറമ്പ് 02
മലപ്പുറം 12
മമ്പാട് 03
മഞ്ചേരി 02
മങ്കട 02
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 07
മൂത്തേടം 04
മുതുവല്ലൂര്‍ 02
നന്നമ്പ്ര 01
നന്നംമുക്ക് 01
നെടിയിരുപ്പ് 01
നിലമ്പൂര്‍ 04
ഒതുക്കുങ്ങല്‍ 06
പള്ളിക്കല്‍ 07
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 04
പറപ്പൂര്‍ 05
പെരിന്തല്‍മണ്ണ 01
പെരുവെള്ളൂര്‍ 01
പൊന്നാനി 01
പൂക്കോട്ടൂര്‍ 01
പോരൂര്‍ 01
പോത്തുകല്ല് 03
പുലാമന്തോള്‍ 02
പുളിക്കല്‍ 03
പുല്‍പ്പറ്റ 01
പുഴക്കാട്ടിരി 02
തലക്കാട് 01
താഴേക്കോട് 01
തിരുനാവായ 02
തിരുവാലി 01
തിരൂര്‍ 02
ഊര്‍ങ്ങാട്ടിരി 16
വളാഞ്ചേരി 01
വളവന്നൂര്‍ 01
വള്ളിക്കുന്ന് 07
വട്ടംകുളം 07
വാഴക്കാട് 01
വഴിക്കടവ് 09
വേങ്ങര 04
വെട്ടത്തൂര്‍ 01

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!