വളാഞ്ചേരിയില്‍ ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടില്‍

untitled-1-copyവളാഞ്ചേരി: ബ്രൗണ്‍ ഷുഗറുമായി യുവാവ് പേലീസ് പിടിയിലായി. കാഞ്ഞിരമുക്ക് സ്വദേശി മുക്കത്തിയില്‍ കബീറിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.വിദ്യാര്‍ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് ബ്രൌണ്‍ ഷുഗര്‍ കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണിയാണിയാള്‍.
72 പാക്കറ്റ് ബ്രൌണ്‍ ഷുഗറാണ് പ്രതിയില്‍ നിന്നും പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ സമയവും ലഹരിക്കടിമയായി ബ്രൌണ്‍ ഷുഗര്‍ വില്‍ക്കുന്ന ഇയാളുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top