Section

malabari-logo-mobile

മലപ്പുറത്ത് ആംബുലന്‍സുകളുടെ എണ്ണം 100 ആക്കും: പരിശോധനക്ക് 50,000 കിറ്റുകള്‍

HIGHLIGHTS : മലപ്പുറം:  രോഗികളേയും സ്രവ പരിശോധനക്കായി രോഗ ലക്ഷണമുള്ളവരെ കൊണ്ടുവരുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും കൂടുതല്‍ ആംബുലന്‍സ് സൗകര്യം ആവശ്യമായ...

മലപ്പുറം:  രോഗികളേയും സ്രവ പരിശോധനക്കായി രോഗ ലക്ഷണമുള്ളവരെ കൊണ്ടുവരുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുന്നതിനും കൂടുതല്‍ ആംബുലന്‍സ് സൗകര്യം ആവശ്യമായതിനാല്‍ 40 ആംബുലന്‍സുകള്‍കൂടി ജില്ലയില്‍ ഏര്‍പ്പെടുത്തും. ആംബുലന്‍സ് സൗകര്യമൊരുക്കുന്നതിനും 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതിനും പ്രത്യേക കണ്‍സോള്‍ ഉണ്ടാക്കും. ഇതിന്റെ പൂര്‍ണ്ണ ചുമതല റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കായിരിക്കും. ആംബുലന്‍സുകള്‍ കുടുംബശ്രീയുടെ സഹായത്തോടെ പ്രാദേശിക തലത്തില്‍ അണുവിമുക്തമാക്കുന്നതിന് സൗകര്യമൊരുക്കും.

പരിശോധനക്ക് 50,000 കിറ്റുകള്‍

sameeksha-malabarinews

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടിതല്‍ പേരില്‍ രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഇതിനായി അടിയന്തരമായി 50,000 പരിശോധന കിറ്റുകള്‍ ലഭ്യമാക്കാനും പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കുന്നതിനും നടപടി സ്വീകരിക്കും. കൂടുതല്‍ ഐ.സി.യു ബെഡുകളും വെന്റിലേറ്ററുകളും ജില്ലയിലൊരുക്കും.

ആര്‍.ആര്‍.ടി സംവിധാനം ശക്തമാക്കും

എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ആര്‍.ആര്‍.ടി സംവിധാനം ശക്തമാക്കി കൂടുതല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാനും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ഷെല്‍റ്റര്‍ ഒരുക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഭക്ഷ്യ കിറ്റുകള്‍ തീരദേശ മേഖലയില്‍ ഉടന്‍ വിതരണം ചെയ്യാനും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ജില്ലാ സപ്ലൈ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എ.ഡി.എം എന്നിവരെ ചുമതലപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!