മലപ്പുറത്ത് നിന്നും വിനോദയാത്ര പോയ മിനി ബസ് അപകടത്തില്‍ പെട്ടു ; രണ്ടു പേര്‍ക്ക് പരിക്ക്

പൊന്നാനി; മലപ്പുറത്തു നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച മിനി ബസ്സ് ആണ് അപകടത്തില്‍ പെട്ടത്. രാത്രി പന്ത്രണ്ട് മണിയോടെ ദേശീയ പാതയില്‍ ചാവക്കാട് ഭാഗത്തു വെച്ചാണ് അപകടം. ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ മലപ്പുറം മംഗലത്തേരി വീട്ടില്‍ നിശാല്‍(13), മലപ്പുറം കപ്പൂങ്ങുറ്റി ആഷി(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share news
error: Content is protected !!
Scroll to Top