നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ ഇന്ന് 44 കേസ്;35 വാഹനങ്ങള്‍ പിടിച്ചെടുത്തു

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 44 കേസുകള്‍ കൂടി ഇന്ന് രജിസ്റ്റര്‍ ചെയ്തു.

വിവിധ സ്റ്റേഷനുകളിലായി 49 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 35 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,542 ആയി. 2,045 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 690 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top