Section

malabari-logo-mobile

ജില്ലയില്‍ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

HIGHLIGHTS : മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്...

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. ഇതേ കേന്ദ്രങ്ങളിലാണ്‌ വോട്ടിങ്‌ യന്ത്രങ്ങളുടെ വിതരണവും വോട്ടെടുപ്പിന്‌ ശേഷമുള്ള സൂക്ഷിപ്പും. ഓരോ ബ്ലോക്കിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രം വീതമാണ്‌ സജീകരിച്ചിരിക്കുന്നത്‌. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ എണ്ണും. മറ്റുള്ളവ അതത്‌ ബ്ലോക്ക്‌ കേന്ദ്രങ്ങളില്‍ എണ്ണിയ ശേഷം കലക്‌ടറേറ്റില്‍ ഏകോപിപ്പിക്കും.
ബ്ലോക്ക്‌തല വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: ബ്രാക്കറ്റില്‍ അതത്‌ ബ്ലോക്കിന്‌ കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍:
നിലമ്പൂര്‍ ബ്ലോക്ക്‌ (ചാലിയാര്‍, ചുങ്കത്തറ, മൂത്തേടം, വഴിക്കടവ്‌, എടക്കര, പോത്തുകല്ല്‌) – ഗവ.മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നിലമ്പൂര്‍.
കൊണ്ടോട്ടി (ചെറുകാവ്‌, വാഴയൂര്‍, വാഴക്കാട്‌, മുതുവല്ലൂര്‍, പുളിക്കല്‍, പള്ളിക്കല്‍, ചേലമ്പ്ര)- ജി.വി.എച്ച്‌.എസ്‌.എസ്‌ മേലങ്ങാടി, കൊണ്ടോട്ടി.
വണ്ടൂര്‍ (വണ്ടൂര്‍, തിരുവാലി, മമ്പാട്‌, പോരൂര്‍, പാണ്ടിക്കാട്‌, തൃക്കലങ്ങോട്‌)- വി.എം.സി.ജി.എച്ച്‌.എസ്‌.എസ്‌ വണ്ടൂര്‍.
അരീക്കോട്‌ (അരീക്കോട്‌, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കീഴുപറമ്പ്‌, കുഴിമണ്ണ, എടവണ്ണ, ചീക്കോട്‌, പുല്‍പ്പറ്റ)- ഗവ.ഐ.ടി.ഐ അരീക്കോട്‌.
മലപ്പുറം (പൊന്മള, ആനക്കയം, മൊറയൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍, ഒതുക്കുങ്ങല്‍)- മലപ്പുറം ഗവ.കോളെജ്‌, മുണ്ടുപറമ്പ്‌, മലപ്പുറം.
കാളികാവ്‌ (അമരമ്പലം, കരുളായി, കാളികാവ്‌, ചോക്കാട്‌, കരുവാരക്കുണ്ട്‌, തുവ്വൂര്‍, എടപ്പറ്റ)- ഗവ.ഹൈസ്‌ക്കൂള്‍, അഞ്ചച്ചവിടി.
പെരിന്തല്‍മണ്ണ (അങ്ങാടിപ്പുറം, കീഴാറ്റൂര്‍, ആലിപ്പറമ്പ്‌, ഏലംകുളം, മേലാറ്റൂര്‍, താഴേക്കാട്‌, വെട്ടത്തൂര്‍, പുലാമന്തോള്‍)- ഗവ.എച്ച്‌.എസ്‌.എസ്‌ പെരിന്തല്‍മണ്ണ.
മങ്കട (കുറുവ, മങ്കട, മക്കരപ്പറമ്പ്‌, മൂര്‍ക്കനാട്‌, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി)- ഗവ.പോളിടെക്‌നിക്ക്‌, അങ്ങാടിപ്പുറം.
കുറ്റിപ്പുറം (ആതവനാട്‌, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, കല്‍പകഞ്ചേരി, കുറ്റിപ്പുറം)- എം.ഇ.എസ്‌ കെ.വി.എം കോളെജ്‌, വളാഞ്ചേരി
വേങ്ങര (തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, എ.ആര്‍.നഗര്‍, ഊരകം, എടരിക്കോട്‌)- ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര
തിരൂരങ്ങാടി (നന്നമ്പ്ര, മൂന്നിയൂര്‍, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്‌, പെരുവള്ളൂര്‍)- പി.എസ്‌.എം.ഒ കോളെജ്‌, തിരൂരങ്ങാടി
താനൂര്‍ (പൊന്മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍, വളവന്നൂര്‍, പെരുമണ്ണ ക്ലാരി)- ഗവ.ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍.
തിരൂര്‍ (പുറത്തൂര്‍, തൃപ്രങ്ങോട്‌, മംഗലം, തലക്കാട്‌, തിരുനാവായ, വെട്ടം)- എസ്‌.എസ്‌.എം പോളിടെക്‌നിക്‌ തിരൂര്‍.
പൊന്നാനി (തവനൂര്‍, വട്ടകുളം, എടപ്പാള്‍, കാലടി)- കേളപ്പജി അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്‌ കോളെജ്‌ ആന്‍ഡ്‌ ടെക്‌നോളജി, തവനൂര്‍.
പെരുമ്പടപ്പ്‌ (ആലങ്കോട്‌, മാറാഞ്ചേരി, നന്നമുക്ക്‌, പെരുമ്പടപ്പ്‌, വെളിയങ്കോട്‌)- കെ.എം.എം ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ ആന്‍ഡ്‌ ജൂനിയര്‍ കോളെജ്‌ പുത്തന്‍പള്ളി, പെരുമ്പടപ്പ്‌.
നഗരസഭാ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:
പൊന്നാനി- ഏ.വി.ഹൈസ്‌ക്കൂള്‍, പൊന്നാനി
തിരൂര്‍- കൗണ്‍സില്‍ ഹാള്‍, തിരൂര്‍ നഗരസഭ
കോട്ടക്കല്‍- നഗരസഭ മിനി ഓഡിറ്റോറിയം, കോട്ടക്കല്‍
മലപ്പുറം- മലപ്പുറം നഗരസഭ ഓഫീസ്‌ (കൗണ്‍സില്‍ ഹാള്‍)
പെരിന്തല്‍മണ്ണ- ഗവ.ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ
മഞ്ചേരി- ഗവ.ഗേള്‍സ്‌ ഹൈസ്‌കൂള്‍, മഞ്ചേരി
നിലമ്പൂര്‍- ഗവ.മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -പ്രധാന കെട്ടിടത്തിന്റെ ഇടത്‌ വശത്ത്‌ -എം.പി ബ്ലോക്ക്‌.
താനൂര്‍- അമൃത വിദ്യാലയം, താനൂര്‍
പരപ്പനങ്ങാടി- സൂപ്പിക്കുട്ടി നഹ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പരപ്പനങ്ങാടി
വളാഞ്ചേരി- എം.ഇ.എസ്‌ കെ.വി.എം കോളെജ്‌, വളാഞ്ചേരി
കൊണ്ടോട്ടി- ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ -കൊണ്ടോട്ടി
തിരൂരങ്ങാടി- ജി.എച്ച്‌.എസ്‌.എസ്‌. തൃക്കുളം, തിരൂരങ്ങാടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!