Section

malabari-logo-mobile

സ്വകാര്യആശുപത്രിയിലെ സംഘര്‍ഷവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‌ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകക്ക്‌ ഭീഷണി

HIGHLIGHTS : പരപ്പനങ്ങാടി :മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ച്‌ ഗര്‍ഭസ്ഥ ശിശു മരിച്ചതിനെ തുടര്‍ന്ന്‌ നേരത്തെ ചികിത്സ നടത്തിയിരുന്ന


പരപ്പനങ്ങാടി :മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ വെച്ച്‌ ഗര്‍ഭസ്ഥ ശിശു മരിച്ചതിനെ തുടര്‍ന്ന്‌ നേരത്തെ ചികിത്സ നടത്തിയിരുന്ന പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‌ മലബാറിന്യൂസ്‌ ഓണ്‍ലൈന്‍ ന്യൂസ്‌ ചീഫ്‌ എഡിറ്റര്‍ സ്‌മിത അത്തോളിക്ക്‌ ഭീഷണി.

ചൊവ്വാഴ്‌ച വൈകീട്ട്‌  ഫോണില്‍ വിളിച്ചാണ്‌ അജ്ഞാതന്‍ ഭീഷണി മുഴക്കിയത്‌. ഭീഷണി്‌ മുഴക്കിയ ആള്‍ പേര്‌ വെളിപ്പെടുത്താന്‍ തയ്യാറായില്ല സംഘര്‍ഷമുണ്ടായ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയുടെ ‘ആളാ’ണെന്ന്‌ പറഞ്ഞാണ്‌ ഭീഷണി\

sameeksha-malabarinews

മാര്‍ച്ച്‌ 23ന്‌ തിങ്കളാഴ്‌ച രാവിലെയാണ്‌ പരപ്പനങ്ങാടിയിലെ ആശുപത്രിയുടെ മുന്നില്‍ സംഘര്‍ഷമുണ്ടായത്‌. മരിച്ച
കുഞ്ഞിന്റെ പിതാവും
 ബന്ധുക്കളുമാണ്‌ ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധവുമായി രംഗത്തെത്തയിത്‌. ഈ ബന്ധുക്കളുടെയും ആശുപത്രിയിലെ പ്രധാന ഡോക്ടറുടെയും അഭിമുഖങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ്‌ ഭീഷണി. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പോലീസ്‌ എത്തിയാണ്‌ പ്രതിഷേധക്കാരെ തണുപ്പിച്ചത്‌.

 പ്രസിദ്ധീകരിച്ച വാര്‍ത്ത

ഗര്‍ഭസ്ഥശിശു മരിച്ചു;പരപ്പനങ്ങാടി സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!