കടലുണ്ടിപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു.

abdu raheem-2തിരൂരങ്ങാടി :കടലുണ്ടിപ്പുഴയില്‍ മൂന്നിയൂര്‍ കുണ്ടംകടവ്‌ പാലത്തിന്‌ സമീപം വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മൂന്നിയൂര്‍ പാറേക്കാവ്‌ കുന്നുമ്മല്‍ മൊയ്‌തീന്‍കുട്ടിയുടെ മകന്‍ അബ്ദുല്‍റഹീം(16)ആണ്‌ മരിച്ചത്‌.

ചൊവ്വാഴ്‌ച രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ സംഭവം. മൂന്നിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അബ്ദുല്‍റഹീം കഴിഞ്ഞ ദിവസം എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതിയിരുന്നു. പരീക്ഷ കഴിഞ്ഞതോടെ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ്‌ കളികഴിഞ്ഞ്‌ കുളിക്കാന്‍ പുഴയിലെത്തിയതായിരുന്നു. ആദ്യം പുഴയിലിറങ്ങാതെ കരയിലിരുന്ന അബ്ദുല്‍റഹീം പിന്നീട്‌ പുഴയിലിറങ്ങിയത്‌ നേരെ മണല്‍ വാരി രൂപപ്പെട്ട കുഴിയിലേക്കായിരുന്നു. നീന്തല്‍ വശമില്ലാത്ത അബ്ദുല്‍റഹീം മുങ്ങിത്താവുകയായിരുന്നു. ഉടന്‍ തന്നെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

മാതാവ്‌: മമ്മാദിയ.സഹോദരങ്ങള്‍: സലീം, അനസ്‌, ആയിശാബി, സല്‍മാബി, സലീന, തസ്‌ലീന. മയ്യിത്ത്‌ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട ത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.

Share news
error: Content is protected !!
Scroll to Top